നീലേശ്വരം: മടിക്കൈ കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണിത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡൈനിംഗ് ഹാളിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നാളെ മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും.ഇ.ചന്ദ്രശേഖരൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി.മുഖ്യാതിഥിയായിരിക്കും.
പ്ലസ് ടു വിദ്യാർത്ഥി യദുകൃഷ്ണന്റെ "മനക്കിനാവുകൾ " എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിക്കും. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും. സ്ക്കൂൾ വികസന കമ്മറ്റി ചെയർമാനും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി.പ്രകാശൻ, പി.ടി.എ.പ്രസിഡന്റ് കെ.വി.മധു, ഹെഡ്മാസ്റ്റർ പി.വിജയൻ, എച്ച്.എം.സി ചെയർമാൻ ടി.പ്രകാശൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |