അമ്പലപ്പുഴ: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമ കേന്ദ്രത്തിന് കുടുംബശ്രീ പ്രവർത്തകർ ഫർണിച്ചർ കൈമാറി . അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മാമ്പലത്തറയിൽ പ്രവർത്തിക്കുന്ന ഗ്രാമ കേന്ദ്രത്തിനാണ് 50 കസേരകളും ഒരു മേശയും കുടുംബശ്രീ പ്രവർത്തകർ നൽകിയത്.പഞ്ചായത്തിലെ 22 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി സമാഹരിച്ച തുകയാണ് ഇതിനായി ചിലവഴിച്ചത് .ഗ്രാമകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൻ രാധാ ഓമനക്കുട്ടനിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഫർണിച്ചർ ഏറ്റു വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, അംഗം സിയാദ്, എ.ഡി.എസ് സെക്രട്ടറി നുസറത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |