SignIn
Kerala Kaumudi Online
Saturday, 21 September 2019 11.08 PM IST

വീണ്ടും മോദി ; എൻ.ഡി.എ അധികാരത്തിലേക്ക്, പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ അപ്രസക്തമായി

modi

ന്യൂഡൽഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ലോക‌്സഭാ തിര‌ഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പി സഖ്യം മുന്നേറുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് വൻ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇപ്പോഴത്തെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് ഒറ്രയ്ക്ക് ഭൂരിപക്ഷം കിട്ടാനാണ് സാദ്ധ്യത. തിര‌ഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ വന്നപ്പോൾ യു.പി.എ ഒന്ന് പതറിയെങ്കിലും പിന്നീട് നൂറിലധികം സീറ്രുകളിൽ മുന്നേറ്രം നടത്തി. നൂറോളം സീറ്രുകളിൽ മറ്ര് കക്ഷികളാണ് മുന്നേറുന്നത്.

എക്സിറ്ര് പോൾ ഫലങ്ങളിൽ കൂടുതലും ബി.ജെ.പിക്ക് ഒറ്രയക്ക് ഭൂരിപക്ഷവും എൻ.ഡി.എയ്ക്ക് 300ൽ അധികം സീറ്രുകളും പ്രവചിച്ചിരുന്നു. അതിന് സമാനമായ ഫലങ്ങളാണ് വരുന്നത്. ദേശീയ തലത്തിൽ ബി.ജെ.പി വൻമുന്നേറ്റം നടത്തുമ്പോൾ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് തിളക്കമാർന്ന വിജയമാണ് കൈവരിക്കാൻ പോകുന്നത്. സംസ്ഥാനത്ത് ഭരണം കൈയാളുന്ന എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ഹിന്ദി ഹൃദയഭൂമിയിലിലെല്ലാം ബി.ജെ.പിയുടെ തേരോട്ടമാണ് കാണുന്നത്. 80 സീറ്രുകളുള്ള യുപിയിൽ 50 സീറ്രിലും ബി.ജെ.പി മുന്നേറുകയാണ് .40 സീറ്രുകളുള്ള ബിഹാറിൽ 30 സീറ്രിലും ബി.ജെ.പി സഖ്യം മുന്നേറുന്നു. 29 സീറ്റുള്ള മദ്ധ്യപ്രദേശിൽ 27 സീറ്റിലും 26 സീറ്രുള്ള ഗുജറാത്തിൽ മുഴുവൻ സീറ്രിലും ബി.ജെ.പി മുന്നേറ്രം. 25 സീറ്രുള്ള രാജസ്ഥാനിൽ 22 സീറ്രിലും ബി.ജെ.പി മുന്നേറുകയാണ്.

ബി.ജെ.പി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് പശ്ചിമബംഗാളിലാണ്. മുഖ്യമന്ത്രി മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മികച്ച പ്രകടനമാണ് ബി.ജെ.പി ബംഗാളിൽ കൈവരിച്ചത്. ആകെയുള്ള 42 സീറ്രിൽ കൂടുതൽ സീറ്രിലും ബി.ജെ.പി മുന്നേറ്രം തുടരുകയാണ്. ഡൽഹിയിലെ മുഴുവൻ സീറ്രിലും ബി.ജെ.പിയാണ് മുന്നിൽ. ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാന നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുന്നുണ്ട്. ഒഡിഷയിൽ ലോക്സഭാ സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിലെങ്കിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നവീൻ പട്നായക്കിന്റെ ബിജു ജനതാദളിനാണ് മുൻതൂക്കം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOKSABHA POLL 2019, ELECTION 2019, , ELECTION 2019, 2019 ELECTION, NAMO, NAMO AGAIN, NARENDRA MODI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.