കൊല്ലം: ജില്ലയിലെ ആശുപത്രികളുടെ ഒ.പി ടിക്കറ്റുകളിൽ ഇനി ഭരണഘടനാ സാക്ഷരത കാമ്പയിന്റെ ലോഗോ ഉൾപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി. ദി സിറ്റിസൺ എന്ന് പേരിട്ട് ജില്ലയിൽ നടന്നുവരുന്ന സമ്പൂർണ ഭരണഘടനാ സാക്ഷരതാ കാമ്പയിന്റെ പ്രചരണ പരിപാടികളുടെ ഭാഗമാണ് ഒ.പി ടിക്കറ്റിലേക്കും ലോഗോയെത്തുന്നത്. ഉത്തരവ് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് 14ന് അർദ്ധരാത്രിയിലാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ ജില്ലയായി പ്രഖ്യാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |