പത്തനംതിട്ട: ബാലികാസദനത്തിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് സംഭവം. ചിറ്റാർ സ്വദേശിനിയായ സൂര്യ(15) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതാണ്. സി ഡബ്ല്യൂ സിയാണ് അഞ്ച് വർഷം മുമ്പ് സൂര്യയെ സംരക്ഷണ കേന്ദ്രത്തിലാക്കിയത്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |