SignIn
Kerala Kaumudi Online
Saturday, 20 April 2024 3.31 AM IST

നായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐ എ എസ് ദമ്പതികളല്ല, ചെളിയിൽ നഗ്നപാദയായെത്തി ജനങ്ങളെ ആശ്വസിപ്പിക്കുന്ന ഈ  ഐ എ എസ് ഉദ്യോഗസ്ഥയാണ് രാജ്യത്തിന്റെ മാതൃക

ias-officers-

ഐ എ എസ് ദമ്പതികളായ സഞ്ജീവ് ഖിർവാറും റിങ്കു ദുഗ്ഗയും തങ്ങളുടെ നായയെ നടത്തിക്കുന്നതിന് വേണ്ടി മാത്രമായി കായിക താരങ്ങളെ ഡൽഹി സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ച സംഭവം രാജ്യവ്യാപകമായി വിമർശനത്തിന് വിധേയമായിരുന്നു. തുടർന്ന് കേന്ദ്രം ഇടപെട്ട് ആരോപണ വിധേയരായ ദമ്പതികളെ ലഡാക്കിലേക്കും അരുണാചൽ പ്രദേശിലേക്കും മാറ്റി. ഐ എ എസ് അഹന്തയുടെ പ്രതീകങ്ങളായി ദമ്പതികളെ ചിത്രീകരിച്ച് മണിക്കൂറുകൾക്കകം മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്തു. പ്രളയം നാശം വിതച്ച ആസാമിൽ ചെളിയിലൂടെ നഗ്നപാദയായി നടന്ന് മഴക്കെടുതികൾ വിലയിരുത്തിയ ഐഎഎസ് ഓഫീസർ കീർത്തി ജല്ലിയായിരുന്നു അത്. ഫോട്ടോകൾ വൈറലായതോടെ ഈ യുവ ഐ എ എസ് ഓഫീസർ ആരാണ് എന്ന് നെറ്റിൽ നിരവധി പേരാണ് സെർച്ച് ചെയ്തത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആസാമിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ്. വെള്ളപ്പൊക്കത്തിൽ തകർന്ന ആസാമിലെ പത്ത് ജില്ലകളിൽ ഒന്നാണ് കച്ചാർ. ഇവിടെ മുപ്പത് പേർ പ്രളയത്തിൽ മരിക്കുകയും 5.6 ലക്ഷത്തിലധികം ആളുകൾ മഴക്കെടുതിയിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. ഇവരിൽ 62,289 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കച്ചാർ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഐഎഎസ് ഓഫീസർ കീർത്തി ജല്ലി ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. ഔദ്യോഗിക സംവിധാനങ്ങളെല്ലാം ഉപേക്ഷിച്ച് വെള്ളക്കെട്ടിൽ ബോട്ടിലും, ചെളി നിറഞ്ഞ പാതകളിലൂടെ നഗ്നപാദയുമായാണ് അവർ എത്തിയത്. ജില്ലയിലെ പ്രളയബാധിത കുടുംബങ്ങളുമായി സംവദിച്ച ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ജോലിയോടുള്ള അർപ്പബോധത്തിൽ ആസാം എംഎൽഎ കരിം ഉദ്ദിൻ ബർഭൂയ ട്വിറ്ററിൽ പ്രശംസിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ അവർ സന്ദർശിച്ച രീതി, നാശനഷ്ടങ്ങളുടെ കണക്കെടുക്കൽ, ജനങ്ങളുടെ ദുരിതം മനസിലാക്കൽ എന്നിവ വലിയ ബഹുമാനം അർഹിക്കുന്നു,' കരീം ഉദ്ദിൻ ബർഭുയ ട്വീറ്റ് ചെയ്തു. സിവിൽ ഉദ്യോഗസ്ഥർക്ക് മാതൃകയാക്കാവുന്ന ഉത്തമ ഉദാഹരണമാണ് ഇന്ന് കീർത്തി ജല്ലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IAS, IAS OFFICER, IAS COUPLES, SANJEEV KHIRWAR AND RINKU DUGGA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.