SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.27 AM IST

കണ്ടിൻജൻസി ജീവനക്കാരായി അംഗീകരിക്കണം

kitchen

കൊച്ചി: സ്‌കൂൾ പാചക തൊഴിലാളികളെ കണ്ടിൻജൻസി ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എറണാകുളം അദ്ധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച മിനിമം വേതനം ജീവനക്കാർക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, ഗ്രോ വാസു, പ്രൊഫ.കുസുമം ജോസഫ്, ഇ.കെ.ശ്രീനിവാസൻ, തേറമ്പിൽ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WORKERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.