SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 AM IST

പ്രവാസ ലോകത്ത് വാടക നിരക്ക്  കുത്തനെ ഉയരുന്നു, മലയാളി പ്രവാസികൾ ഏറെയുള്ള ഈ ഗൾഫ് രാജ്യത്തെ വർദ്ധന 25 ശതമാനം വരെ

dubai

ദുബായ് : കൊവിഡിൽ നിന്നും മുക്തമായി പഴയ നിലയിലേക്ക് ജീവിതം തിരികെ എത്തിയതിനെ തുടർന്ന് യു എ ഇയിൽ വാടക നിരക്ക് കുത്തനെ ഉയരുന്നു. ദുബായ് മറീന, ജുമൈറ ബ്രീച്ച് റെസിഡൻസ്, ജുമൈറ ലേക്ക് ടവേഴ്സ്, പാം ജുമൈറ എന്നീ സമ്പന്ന മേഖലയിൽ ഇരുപത്തിയഞ്ച് ശതമാനം വരെ വാടക നിരക്ക് ഉയരുമെന്നാണ് റിപ്പോർട്ടുകൾ.


ദേര, ദുബായ് സ്‌പോർട്സ് സിറ്റി, ജുമൈറ വില്ലേജ് തുടങ്ങിയ പ്രദേശങ്ങളിലെയും വാടക നിരക്ക് കുത്തനെ വർദ്ധിക്കുകയാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വാടകയിൽ 25 ശതമാനം വരെ വർദ്ധനവാണ് ദുബായ് മറീനയിൽ ഉണ്ടായത്. എന്നാൽ ദെയ്റ, ദുബായ് സ്‌പോർട്സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവ വാടകയിനത്തിൽ യഥാക്രമം 11 ശതമാനവും 15 ശതമാനവും 21 ശതമാനവും വർദ്ധന രേഖപ്പെടുത്തുന്നത്. 2020 മുതലുള്ള കണക്കെടുത്താൽ ഇപ്പോൾ ദുബായിലെ ജനസംഖ്യ 100,000ത്തിലധികം വർദ്ധിച്ചതും വാടക നിരക്ക് വർദ്ധിക്കാൻ കാരണമായി. സാമ്പത്തിക, വിസ പരിഷ്‌കാരങ്ങൾ രാജ്യത്തേക്ക് യുവ പ്രൊഫഷണലുകളെയും ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും ആകർഷിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വാടക നിരക്ക് വർദ്ധിച്ചിരിക്കുന്നത് പാം ജുമൈറയിലെ അപ്പാർട്ട്‌മെന്റുകൾക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, DUBAI, PRAVASI, APPARTEMENT, FLATS, REST PRICE, PRICE HIKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.