SignIn
Kerala Kaumudi Online
Sunday, 18 August 2019 8.33 PM IST

ബി.ജെ.പിയെ കേരളത്തിൽ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വിവേകത്തിന് കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദി

saradakutty-pinarayi

ശബരിമല വിഷയത്തിൽ വലിയ വികാരങ്ങളുണ്ടായിട്ടും ബി.ജെ.പിയെ കേരളത്തിൽ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വിവേകത്തിന് കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദി പറയുന്നതായി എഴുത്തുകാരി ശാരദക്കുട്ടി. വിശ്വാസവളളിയിൽ കെട്ടിയിട്ട് തന്റെ ജനതയെ പിന്നോട്ടു നടത്തില്ല എന്ന ഉറച്ച നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പം വീണ്ടും ഉറച്ചു നിൽക്കുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'മതമാണ് രാഷ്ട്രീയം' എന്ന കെട്ട കാലത്ത് , ആഖജ ക്കാർ പാടി നടക്കുന്നതു പോലെ ശബരിമല വിഷയം എത്ര വലിയ 'വികാര'മായിരുന്നെങ്കിലും ബി ജെ പി യെ കേരളത്തിൽ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വവേകത്തിന് കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദിയുണ്ട്.

തിരഞ്ഞെടുപ്പിലെ തോൽവിയോ ജയമോ അല്ല വിഷയമെന്നും അത് താത്കാലികമാണെന്നും വിശ്വാസവളളിയിൽ കെട്ടിയിട്ട് തന്റെ ജനതയെ പിന്നോട്ടു നടത്തില്ല എന്നും ഉറച്ച നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പം വീണ്ടും ഉറച്ചു നിൽക്കുകയാണ്. നാലു വോട്ടോ നാൽപതു സീറ്റോ അല്ല പ്രധാനമെന്നത് എക്കാലത്തേക്കുമുള്ള ഒരു മികച്ച പ്രഖ്യാപനം തന്നെയാണ്.

വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസമാണ് ജനാധിപത്യത്തെ നിർണ്ണയിക്കുന്നതെന്ന മട്ടിൽ വിജയലഹരിയിൽ മണ്ടത്തരം വിളിച്ചു പറഞ്ഞ ആന്റോ ആന്റണിയുടെ രാഷ്ട്രീയ ബോധത്തോട് സഹതാപമുണ്ട്. ആ വിജയം ആത്യന്തികമായി ഒരു പരാജയമാണല്ലോ എന്ന സന്തോഷമുണ്ട്.

രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങൾ സന്തോഷിപ്പിക്കുന്നു. അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റിന്റെ പരാജയമാണതിലൊന്ന്. പി.കെ ബിജുവനോട് എതിർപ്പില്ലെങ്കിലും ആലത്തൂരിൽ രമ്യ ഹരിദാസിന്റെ വിജയം സന്തോഷിപ്പിക്കുന്നു. ഒരു ദളിത് പെൺകുട്ടി പാർലമെന്റലേക്ക് എന്നതാണ് കാരണം. വലിയ അഴിമതിക്കെതിരെ ചിറ്റയം ഗോപകുമാർ ജയിക്കേണ്ടത് ആവശ്യമായിരുന്നു എന്ന ബോധ്യമുണ്ട്.

സ്വന്തം കുടുംബ മണ്ഡലത്തിൽ അമ്പേ തകർന്ന രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വൻ ഭൂരിപക്ഷം, കബളിപ്പിക്കപ്പെട്ട പാവം വയനാട്ടുകാരെ കുറച്ചോർത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇൻഡ്യയൊട്ടാകെയുള്ള ആ ബി ജെ പി തരംഗത്തിൽ ലവലേശം പെടാതിരുന്ന കേരളം അതുകൊണ്ടു തന്നെ പരാജയപെട്ടിട്ടില്ല എന്ന സന്തോഷമുണ്ട്.

കേന്ദ്രത്തിലെ ഭരണത്തിൽ കേരളത്തിന് ചെറുവിരൽപ്പങ്കു പോലുമില്ല എന്നത് ചെറുതല്ലാത്ത അഭിമാനമാണുണ്ടാക്കുന്നത്.

എസ്.ശാരദക്കുട്ടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SARADAKUTTI, LOKSABHA ELECTION, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.