SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.30 AM IST

കെ.എസ്.ടി.എ ജില്ലാപഠന ക്യാമ്പ്

ksta

പാലക്കാട്: മുണ്ടൂർ ഐ.ആർ.ടി.സിയിൽ നടന്ന കെ.എസ്.ടി.എ പാലക്കാട് ജില്ലാ ദ്വിദിന പഠന ക്യാമ്പ് സി.ഐ ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ.മഹേഷ് കുമാർ, ട്രഷറർ വി.ജോൺസൺ എന്നിവർ പങ്കെടുത്തു. സംഘടനാരേഖ സംസ്ഥാന സെക്രട്ടറി എം.കെ.നൗഷാദലി അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് എം.എ.അരുൺകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ഗിരീഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസം സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ക്ലാസ് നയിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.അജില എന്നിവർ പങ്കെടുത്തു. ഇന്നലെ നടന്ന മാർക്സിയൻ ദർശനം: സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ കെ.ടി.കുഞ്ഞിക്കണ്ണനും സ്ത്രീ സ്വത്വവും സമത്വവും എന്ന വിഷയത്തിൽ അഡ്വ. ടി.ഗീനാകുമാരിയും ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.