വെള്ളറട: ഇന്ത്യ മഹാരാജ്യം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തമായ ഇടപെടൽ ഇനിവാര്യമാണെന്നും നിർഭാഗ്യവശാൽ അത്തരം ഒരു ഇടപെടലിന് കഴിയുന്നില്ലെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ പറഞ്ഞു. സി. പി. ഐ വെള്ളറട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിനെ നേരിടാൻ ജീവത്യാഗം ചെയ്യാൻ ജനകീയ സമരങ്ങൾക്കു മാത്രമേ കഴിയുവെന്നും അതിന് ഉദാഹരണമാണ് രണ്ടു വർഷം നീണ്ടുനിന്നതും നിരവധി കർഷകരുടെ ജീവൻ നഷ്ടപ്പെട്ടതുമായ കർഷക സമരം . കർഷകർ മോദി സർക്കാരിനെ നേരിടാൻ ഒരു പുതിയതായ വഴി വെട്ടിതുറന്നത് ഇടതുപക്ഷ പാർട്ടികളാകുന്നു. ഈ മാതൃക സ്വീകരിക്കാൻ കഴിയുമോയെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. കേരള മാതൃകയിലുള്ള ഇടതുപക്ഷ ജനാധിപത്യ മതേതര മുന്നണി ദേശീയ നിവാരത്തിൽ ഉയർത്തികൊണ്ടുവരാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ മുൻകൈയെടുക്കണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ: വേണുഗോപാലൻ നായർ , പി. എസ് ഷൗക്കത്ത്, പൂവച്ചൽ ഷാഹുൽ, അഡ്വ: കള്ളിക്കാട് ചന്ദ്രൻ, കള്ളിക്കാട് ഗോപൻ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |