കുമരകം . മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ആദിത്യനെ മന്ത്രി വി എൻ വാസവൻ അനുമോദിച്ചു. പൊങ്ങലക്കരിയിൽ എത്തിയ മന്ത്രി ആദിത്യനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ഒപ്പം പുതുവസ്ത്രവും സമ്മാനമായി നൽകി. ആദിത്യന്റെ കുടുംബ സാഹചര്യങ്ങൾ നേരിട്ടറിഞ്ഞ മന്ത്രി വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഉറപ്പ് നൽകി. പൊങ്ങലക്കരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ് , സി പി എം ഏരിയ കമ്മറ്റി അംഗം കെ എ സലിമോൻ , ലോക്കൽ സെക്രട്ടറി എം എൻ മുരളീധരൻ, ബ്രാഞ്ച് സെക്രട്ടറി വി ടി സതീഷ് കുമാർ , സി പി സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |