വള്ളികുന്നം: വീട് കയറിഅക്രമം നടത്തിയ കേസിൽ വള്ളികുന്നം കടുവിനാൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ മുനീർ (36). കരുനാഗപ്പള്ളി കുലശ്ശേഖര പുരം ആദിനാട് പുത്തൻ വീട്ടിൽ ഗുരുലാൽ (31) കരുനാഗപ്പള്ളി ആദിനാട്ട് വിഷ്ണുഭവനത്തിൽ ഉണ്ണി (34). എന്നിവരെ വള്ളികുന്നം പൊലിസ് പിടികൂടി. താമരക്കുളം പച്ചക്കാട് അനിൽ ഭവനത്തിൽ അനിലിനെ 26 ന് രാത്രി 1 1.30 ന് വള്ളിക്കുന്നം താളിരാടി രാഹുൽ ഭവനത്തിൽ രാഹുലിന്റെ വീട്ടിൽ കയറിയാണ് പ്രതികൾ അക്രമം നടത്തിയത്. ഇതിൽ ഒന്നാം പ്രതിയുടെ ഭാര്യയെ ശല്യം ചെയ്തതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.പ്രതികളിൽ നിന്നും കഞ്ചാവ്, എം.ഡി.എം.എ എന്നിവ പൊലീസ് പിടികൂടി.വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം.ഇഗ്ന്യേഷ്യസ് , എസ്.ഐ. ജി ഗോപകുമാർ . പ്രൊബേഷണൽ എസ് ഐ.ബാലാജി , എസ്.ഐ അൻവർ , സിവിൽ പോലിസ് ഉദ്യോഗസ്ഥരായ വിഷ്ണു, ജിഷ്ണു മിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഫോട്ടോ: വീടുകയറി അക്രമിച്ച കേസിൽ പിടിയിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |