ചേർത്തല:ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മുഹമ്മ ഗ്രാമപഞ്ചായത്ത് കാട്ടുകട സാംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,എം.എസ്.ലത,സിന്ധു രാജീവ്,എം.ചന്ദ്ര,പി.എൻ. നസീമ,സി.കെ.സുരേന്ദ്രൻ, അഡ്വ.ജലജാ ചന്ദ്രൻ,ടി.പി.മംഗളാമ്മ,ജെ.ജയലാൽ,ഡി.ഷാജി, സി.ബി.ഷാജി കുമാർ,കെ.ഡി.അനിൽകുമാർ,കെ.സലിമോൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി സ്വാഗതവും സെക്രട്ടറി പി.വി.വിനോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |