എടപ്പാൾ: സ്കൂൾ തുറക്കേണ്ട ദിവസമടുത്തിട്ടും എടപ്പാൾ എച്ച്.എസ്.എസിലേക്കുള്ള റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയിൽ വാഴ നട്ടു. തകർന്നു കിടക്കുന്ന പാത ഉടൻ നവീകരിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധം ഡി.സി.സി അംഗം സുരേഷ് പൊൽപ്പാക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. സുധീർ അദ്ധ്യക്ഷനായി. ഇ.പി വേലായുധൻ, കെ രാജീവ്, ബാവ കണ്ണയിൽ , ആതിര ബാബു , സുബ്രു സിന്ദൂരം, അമീർ കല്ലിങ്ങൽ, മുരളി മേലേപ്പാട്ട്, ഗഫൂർ കല്ലംപുള്ളി, രതീഷ്, നസീർ, അബ്ദുള്ള കല്ലംപുള്ളി , മണി പൊറുക്കര, മുസ്തഫ, ഷാജി എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |