SignIn
Kerala Kaumudi Online
Wednesday, 05 October 2022 8.24 AM IST

ഏഴ് യുവതി യുവാക്കൾക്ക് മംഗല്യഭാഗ്യമൊരുക്കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ

malappuram
സ്ത്രീ​ധ​ന​ ​ര​ഹി​ത​ ​വി​വാ​ഹ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​വ​ധു​വ​ര​ൻ​മാ​ർ​ക്ക് ​ ‌കു​റുക്കോ​ളി​ ​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ ​ഉ​പ​ഹാ​ര​ങ്ങ​ൾ​ ​കൈ​മാ​റുന്നു

പൊന്നാനി: ഏഴ് യുവതി യുവാക്കൾക്ക് മംഗല്യഭാഗ്യമൊരുക്കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനത്തിന് സമാപനം. സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ നടത്തിവരുന്ന വിവാഹ സംഗമത്തിന്റെ ഒമ്പതാം ഘട്ടമായാണ് ഏഴ് വിവാഹങ്ങൾ നടന്നത്. നേരെത്തെ എട്ട് ഘട്ടങ്ങളിലായി 87 യുവതികൾക്ക് മംഗല്യ ഭാഗ്യമൊരുക്കിയിരുന്നു. സ്ത്രീധന രഹിത വിവാഹത്തിന്റെ ഭാഗമായ വധുവരൻമാർക്ക് കുർക്കോളി മൊയ്തീൻ എം.എൽ.എ ഉപഹാരങ്ങൾ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കഴുങ്ങിൽ മജീദ്, അസലം തിരുത്തി എന്നിവർ വധുവരൻമാർക്ക് ആശംസകൾ നേർന്നു. പ്രസിഡന്റ് സി.എസ് പൊന്നാനിയുടെ അധ്യക്ഷതയിൽ സി.വി.നവാസ്,​ മുജീബ് കിസ്മത്ത്, ഖലീൽ റഹ്മാൻ സംസാരിച്ചു.

ശനിയാഴ മുതൽ ആരംഭിച്ച വാർഷിക പരിപാടിയുടെ വിവിധ സെഷനുകളിൽ മന്ത്രിമാരായ അഹ്മദ് ദേവർകോവിൽ, വി.അബ്ദുറഹ്മാൻ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ശിവദാസ് ആറ്റുപുറം, വി.ടി.ബൽറാം, കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.വി.നദീർ, ജിബീഷ് വൈലിപ്പാട്ട്, പ്രൊഫ.ഇമ്പിച്ചിക്കോയ തങ്ങൾ, ഡോ.അബ്ദുറഹിമാൻ കുട്ടി, ടി.വി.അബ്ദുറഹിമാൻ കുട്ടി സംസാരിച്ചു. മാദ്ധ്യമ അവാർഡിനർഹനായ നൗഷാദ് പുത്തൻപുരയിലിന് വി.ടി.ബൽറാമും സാഹിത്യ അവാർഡ് നേടിയ ഇബ്രാഹിം പൊന്നാനിക്ക് കെ.പി.രാമനുണ്ണിയും പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ഡോ. ശങ്കരനാരയണൻ, ഇബ്രാഹിം മാളിയേക്കൽ, ഇ പി രാജീവ്, പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട്, ടി.മുനീറ, ഏട്ടൻ ശുകപുരം, അബ്ദുല്ലതീഫ് കളക്കര, അടാട്ട് വാസുദേവൻ, ടി വി സുബൈർ, അഷ്രഫ് നൈതല്ലൂർ, ഹൈദരലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.