SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.40 PM IST

അങ്കണവാടി പ്രവേശനോത്സവം ഇന്ന്

anka

പത്തനംതിട്ട : അങ്കണവാടി കുട്ടികളുടെ പ്രവേശനോത്സവത്തിന്റെയും തേൻകണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാജോർജ് ഇന്ന് രാവിലെ 9.30ന് ഓതറ പഴയകാവ് അങ്കണവാടിയിൽ നിർവഹിക്കും. കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിനായി തേൻ നൽകുന്നതിനായി സംസ്ഥാന ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് തേൻകണം. സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്കുള്ള അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്ന സാമൂഹ്യ വിഭവ കേന്ദ്രങ്ങളായാണ് സംസ്ഥാനത്തെ 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം ജില്ലാകളക്ടർ ഡോ.ദിവ്യ എസ്. അയ്യർ നിർവഹിക്കും.

പ്രവേശനോത്സവ ഗാനം

പത്തനംതിട്ട : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രവേശനോത്സവ ഗാനം ആരോഗ്യമന്ത്രി വീണാജോർജ് പ്രകാശനം ചെയ്തു. അങ്കണവാടി വിദ്യാർത്ഥികളായ നിവേദിത, ഫസാൻ, ആദിത്യ എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കുട്ടികൾക്കൊപ്പം ചേർന്ന് പാട്ടുപാടിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പി.ടി. മണികണ്ഠൻ ഗാനരചനയും ഡോ. മണക്കാല ഗോപാലകൃഷ്ണൻ സംഗീതവും എം.ജി.ശ്രീകുമാറും സംഘവും ആലാപനവും നിർവഹിച്ചതാണ് പ്രവേശന ഗാനം. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ പി.എസ്.തസ്‌നിം, അങ്കണവാടി വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.