കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്ന് തിരിച്ചെത്തിയേക്കും. വിമാനമിറങ്ങിയാലുടൻ ഇയാളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും. പ്രത്യേക സംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിജയ് ബാബു കീഴടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ഇന്നലെയും പൊലീസ്.
ദുബായിൽ നിന്ന് ഇന്ന് മടങ്ങിയെത്തുമെന്ന് വിജയ് ബാബു 24ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിമാനടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കുകയും ചെയ്തു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകിയ സിനിമാനടനായ സുഹൃത്തിനെ പൊലീസ് ഈ ആഴ്ച ചോദ്യം ചെയ്യും. രണ്ട് ക്രെഡിറ്റ് കാർഡുകളാണ് പ്രതിക്ക് കൈമാറിയത്. വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |