തൃശൂർ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂൺ 5നും 6നും കോഴിക്കോട്ട് നടക്കും. ടാഗോർ സെന്റിനറി ഹാളിൽ 5ന് വൈകിട്ട് 3ന് മന്ത്രി എ.കെ. ശശീന്ദ്രൻ എം.വി.ബഷീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം നിർവഹിക്കും.
വൈകിട്ട് 5ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 6ന് 9.30ന് മന്ത്രി ജി.ആർ. അനിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ജോൺസൺ വിളവിനാൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, കെ.പി.അഷറഫ്, ബി.ഉണ്ണിക്കൃഷ്ണ പിള്ള എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |