SignIn
Kerala Kaumudi Online
Friday, 30 September 2022 8.54 PM IST

1008 ഏകാഹ നാരായണീയ യജ്ഞം സംസ്ഥാന തല ഉദ്ഘാടനം

photo

കരുനാഗപ്പള്ളി: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ പരമാചാര്യൻ കെ. ഹരിദാസ് ജിയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 1008 ഏകാഹ നാരായണീയ യജ്ഞങ്ങളുടെ ഉദ്ഘാടനം പന്മന ആശ്രമത്തിൽ നടന്നു.

സമിതി ഉപമുഖ്യാചാര്യ പ്രൊഫ. ടി. പത്മകുമാരി യജ്ഞം ഉദ്ഘാടനം ചെയ്തു. എകാഹ നാരായണീയ യജ്ഞത്തിന് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ തുടക്കം കുറിച്ച ചട്ടമ്പിസ്വാമിയുടെ സ്മരണാർത്ഥമാണ് പന്മന ആശ്രമത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്.

അദ്ധ്യക്ഷനായ പന്മന ആശ്രമാചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സമിതി ആചാര്യൻ സ്വാമി വിക്രമൻ സ്വാമി നിത്യസ്വരൂപാനന്ദയ്ക്ക് നൽകി നിർവഹിച്ചു. പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് എസ്. വിജയകൃഷ്ണപിള്ള, സമിതി ജനറൽ സെക്രട്ടറി എസ്. സനൽകുമാർ, ശശിധരൻ ഉണ്ണിത്താൻ, എ.ആർ. ഗിരീഷ് കുമാർ, വിജയകുമാരി, ജയശ്രീ എന്നിവർ പങ്കെടുത്തു.

പുതിയകാവ് ദേവീക്ഷേത്രം, ചേർത്തല ബ്രാഹ്മണ മഠം എന്നിവിടങ്ങളിലും ചടങ്ങ് നടന്നു.14 ജില്ലകിൽ 90 വേദികളിൽ നാരായണീയ യജ്ഞങ്ങൾ സംഘടിപ്പിക്കും. സമിതി ആചാര്യന്മാരായ ഉഷ കിരൺ, ഇന്ദിര ഉണ്ണി, ചിറയൻകീഴ് ബി. സുരേഷ് കുമാർ, സുലോചനാദേവി, ജി.ബി. ലേഖ, രമാദേവി പട്ടം, ഗോപാലകൃഷ്ണൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARAYANEEYAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.