തൃക്കരിപ്പൂർ: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയുടെ ഭാഗമായി സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശുനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നടക്കാവ് വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന് സമീപം അരഏക്കർ ഭൂമിയിലാണ് കൃഷിയിറക്കിയത്. സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം എം. അസിനാർ, മണ്ഡലം സെക്രട്ടറി പി. വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗം പി. ഭാർഗ്ഗവി, കൃഷി ഓഫീസർമാരായ അരവിന്ദൻ കൊട്ടാരത്തിൽ, സി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം.പി ബിജീഷ് സ്വാഗതം പറഞ്ഞു. പി. സദാനനൻ, കെ. മധുസൂദനൻ, പി. ചന്ദ്രൻ, എം.വി രാജൻ, എം.വി ഭവാനി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |