ന്യൂഡൽഹി : ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിന്റെ സൂപ്പർ ഫോർ റൗണ്ടിലെ രണ്ടാം മത്സരത്തിൽ മലേഷ്യയെ3-3ന് സമനിലയിൽ തളച്ച് ഇന്ത്യ. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ഇന്നലെ സമനില നേടിയത്.
ടൂർണമെന്റിലെ ലീഡിംഗ് സ്കോററായ റാസീ റഹിമാണ് മലേഷ്യയ്ക്ക് വേണ്ടി മൂന്നു ഗോളുകളും നേടിയത്. ആദ്യ ക്വാർട്ടറിലും രണ്ടാം ക്വാർട്ടറിലുമായി റഹിം 2-0ത്തിന് മലേഷ്യയെ മുന്നിലെത്തിച്ചു.എന്നാൽ ഇതിന്ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പെനാൽറ്റി കോർണറിൽ നിന്ന് വിഷ്ണുകാന്താണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ മദ്ധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി ഓടിക്കയറിയ പവൻ നൽകിയ ക്രോസിൽ നിന്ന് എസ്.വി സുനിൽ ഇന്ത്യയുടെ സമനിലഗോൾ നേടി. തുടർന്ന് നിലം സഞ്ജീവ് മറ്റൊരു പെനാൽറ്റി കോർണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും റാസീ റഹിമിന്റെ ഹാട്രിക്ഗോൾ കളിയുടെ വിധിയെഴുതി.
കഴിഞ്ഞ ദിവസംസൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ തോൽപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |