റൊളാംഗ് ഗാരോ : കരിയറിൽ ആദ്യമായി ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി കനേഡിയൻ വനിതാ താരം ലെയ്ല ഫെർണാണ്ടസ്.ഇന്നലെ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 27-ാം സീഡ് അമേരിക്കൻ താരം അനിസിമോവെയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ലെയ ്ല കീഴടക്കിയത്. സ്കോർ : 6-3,4-6,6-3.
ഒരു മണിക്കൂർ 54 മിനിട്ട് നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ലെയ്ലയ്ക്ക് രണ്ടാം സെറ്റിൽ സമാനമായ രീതിയിൽ തിരിച്ചടിനേരിട്ടു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ എതിരാളിയുടെ സർവുകൾ ബ്രേക്ക് ചെയ്ത് ലെയ് ല അവസാന എട്ടിന്റെ വാതിൽ തനിക്കായി തുറന്നു.
വനിതാ വിഭാഗത്തിൽ ഇന്നലെ നടന്ന മറ്റൊരു പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയം നേടി സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസാൻ ക്വാർട്ടറിലേക്ക് കടന്നു.ബെലറൂസുകാരി അലിയക്സാൻഡ്ര സാസ്നോവിഷിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മാർട്ടിന കീഴടക്കിയത്. സ്കോർ 7-6(12-10),7-5.ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ സെറ്റിന്റെ ടൈബ്രേക്കറിൽ 12-10 എന്ന മാർജിനിലാണ് മാർട്ടിന വിജയം കണ്ടത്. രണ്ടാം സെറ്റും ടൈബ്രേക്കറിലെത്തിക്കാൻ അലിയക്സാൻഡ്ര ശ്രമിച്ചെങ്കിലും മാർട്ടിനയുടെ മികവിന് മുന്നിൽ അടിയറവ് പറയേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |