ന്യൂയോർക്ക് : കണ്ടിട്ട് എന്ത് തോന്നുന്നു ? മുന്തിരിയോളം മാത്രം വലിപ്പമുള്ള ഈ ഇത്തിരിക്കുഞ്ഞൻ തണ്ണിമത്തനാണോ അതോ വെള്ളരിക്കയോ ? ഇതാണ് കുക്കാമെലൻ. പുറമേ നിന്ന് കണ്ടാൽ ഒരു കൊച്ചു തണ്ണിമത്തനായി തോന്നും. എന്നാൽ ഉള്ളിൽ വെള്ളരിക്കയാണ്. ! നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലും കൃഷി ചെയ്തു വരുന്നതാണ് ഈ വ്യത്യസ്തയിനം പഴങ്ങൾ.
നാരങ്ങയുടെ പുളിയോട് കൂടിയ വെള്ളരിക്കയോടാണ് ഇവയുടെ രുചിയെ താരതമ്യപ്പെടുത്തുന്നത്. മിനറൽ, വിറ്റാമിൻ, ഫൈബർ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വള്ളിച്ചെടിയായി പടർന്നുകയറുന്നവയാണ് കുക്കാമെലൻ.
മൗസ് മെലൻ എന്നും ഇവയ്ക്ക് പേരുണ്ട്. കൊളംബിയ, എൽ സാൽവഡോർ, ഗ്വാട്ടിമാല, മെക്സിക്കോ, പനാമ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ കുറ്റിക്കാട്ടിലും വനങ്ങളിലും ഇവ വളരുന്നുണ്ട്. ഇവയെ വാണിജ്യാടിസ്ഥാനിൽ കൃഷി ചെയ്യുന്നവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |