SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.45 PM IST

ഏഴ് മണിക്കൂർ വ്യായാമം, അമേരിക്കയിലാണെങ്കിലും ബാബു ആന്റണി ഭക്ഷണത്തിൽ ഒഴിവാക്കാത്ത ഒരു കാര്യമുണ്ട്; ഇങ്ങനെയാണ് നടന്റെ ഒരു ദിവസം

ആക്ഷൻ ഹീറോ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നായിരിക്കും ബാബു ആന്റണിയുടേത്. കൗമുദി ടിവിയിലൂടെ തന്റെ കുടുംബ വിശേഷങ്ങളും ഡയറ്റിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

babu-antony

വിദേശ വനിതയായ ഇവ്ജീനിയ ആണ് നടന്റെ ഭാര്യ. പതിനേഴും പതിനൊന്നും വയസുള്ള രണ്ട് ആൺമക്കളാണ് ദമ്പതികൾക്കുള്ളത്. ഭാര്യ കുറച്ച് സീരിയസാണെന്നും തന്റെ നേരെ ഓപ്പോസിറ്റാണെന്നും ബാബു ആന്റണി വ്യക്തമാക്കി.

'1991 മുതൽ അമേരിക്കയിൽ പോകാൻ തുടങ്ങിയതാണ്. അവിടെ സെറ്റിലായിട്ട് ഇപ്പോൾ ഏഴ് വർഷമായി. ഭാര്യ ഒൻപത് വർഷം പൊൻകുന്നത്തുണ്ടായിരുന്നു. ഭക്ഷണം ഇവിടത്തെയും അമേരിക്കയിലെയും മിക്സാണ്. ലഞ്ച് അവിടെയാണെങ്കിലും ഇപ്പോഴും കേരള സ്‌റ്റൈൽ ആണ്. ഡിന്നർ വെസ്‌റ്റേൺ ആയിരിക്കും. ഞാൻ ചപ്പാത്തി കഴിക്കും. ഒരു ദിവസം രണ്ട് തവണ ചായയോ കാപ്പിയോ കഴിക്കും. മധുരം അൽപം ഇടും.

രാവിലെ ഒരിക്കലും എക്സർസൈസ് ചെയ്യാറില്ല. ഒരുപാട് പേർ പറയാറുണ്ട്, ഞാൻ എഴുന്നേറ്റലുടൻ എക്സർസൈസ് ചെയ്യും, ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാലും ലഞ്ച് കഴിഞ്ഞാലും ചെയ്യുമെന്നൊക്കെ. ഞാൻ അങ്ങനെയൊന്നും ചെയ്യാറില്ല. വൈകുന്നേരം മാത്രമേ വ്യായാമം ചെയ്യാറുള്ളൂ. സമയമുണ്ടെങ്കിൽ ഒരു പത്ത് മണിവരെ. അതും എല്ലാ ദിവസവും ഇല്ല. ബോഡിക്ക് റെസ്റ്റ് വേണം.

എക്സർസൈസ് ചെയ്യുന്ന സമയത്ത് ഒരു അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ ചെയ്യും. ഡയറ്റുണ്ട്. ഫുഡ് എല്ലാ കഴിക്കും. പക്ഷേ ലിമിറ്റുവയ്ക്കും. നാല് നേരം കഴിക്കുന്നത് അഞ്ച് നേരമായിട്ട് കഴിക്കും.'-അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABU ANTONY, DAY WITH A STAR, BABU ANTONY FAMILY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.