മണ്ണാർക്കാട്: കോട്ടോപ്പാടം കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വേങ്ങ എ.എൽ.പി സ്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ 40 ഓളം വിദ്യാർത്ഥികൾക്ക് പഠനകിറ്റ് വിതരണം ചെയ്തു. കൂട്ടായ്മ ചെയർമാൻ ആർ.എം.ലത്തീഫ് പ്രധാനദ്ധ്യാപകൻ എം.കൃഷ്ണദാസിന് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് മുത്തനിൽ അദ്ധ്യക്ഷനായി. ഉമ്മർ ഒറ്റകത്ത്, രാമചന്ദ്രൻ, ചന്ദ്രശേഖരൻ, ഷൈജു, മൂസകുട്ടി,ബി.സുകുമാരൻ, ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |