കോഴിക്കോട്: കേരള വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് അപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ.കെ.സതി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഓമന രാജൻ, കൃഷ്ണൻ കാരന്തൂർ, ഫ്രാൻസിസ് സംക്രാന്തി, ജേക്കബ് ഏറ്റുമാനൂർ, പത്മാക്ഷി രാഘവൻ, ചന്ദ്രമതി കൊടുവള്ളി എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പെൻഷൻ വർദ്ധന നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിധവ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക, പി.എസ്.സി സംവരണം അനുവദിക്കുക, വയോജന സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |