പ്യോഗ്യാങ്: ഉത്തര കൊറിയയിൽ കൊവിഡ് കുറയുന്നയിടങ്ങളിൽ ലോക്ക്ഡൗൺ നീക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച ചേർന്ന പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് ലോക്ക്ഡൗൺ മാറ്റുന്നുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അറിയിച്ചത്.
അതിർത്തി രാജ്യമായ ചൈനയിൽ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ മാറ്റുന്നതെന്നത് ശ്രദ്ധേയമാണ്.
അതേസമയം, ചൈനീസ് നഗരമായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ നീക്കും. കൊവിഡ് കേസുകൾ കുറഞ്ഞതോടെയാണിത്.
രോഗവ്യാപനം കുറഞ്ഞതോടെ ബീജിംഗിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പൊതുഗതാഗത സംവിധാനങ്ങൾ വീണ്ടുമാരംഭിച്ചു. ഷോപ്പിംഗ് മാളുകൾ തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |