ബംഗളൂരു: ബംഗളൂരുവിൽ വാർത്താസമ്മേളനത്തിനിടെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായതിന് നേരെ ഒരു സംഘം മഷിയെറിഞ്ഞു. തുടർന്ന് ടിക്കായതിന്റെ ആളുകളും അക്രമികളും തമ്മിൽ ഏറ്റുമുട്ടി.
പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
കർണാടകയിലെ ബി.ജെ.പി സർക്കാർ തനിക്ക് സുരക്ഷഒരുക്കിയില്ലെന്ന് ടിക്കായത് ആരോപിച്ചു. 'ലോക്കൽ പൊലീസ് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തി. സർക്കാരും ഇതിന് കൂട്ടുനിന്നു'- അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പിൻവലിച്ച കർഷക നിയമങ്ങൾക്കെതിരായ രാജ്യവ്യാപക സമരത്തിന് നേതൃത്വം നൽകിയ ആളാണ് രാകേഷ് ടിക്കായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |