ആലപ്പുഴ: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ ധനസഹായ വിതരണം നിർവഹിച്ചു. ജില്ലയിൽ എട്ട് കുട്ടികൾക്കാണ് ധനസഹായം നൽകിയത്. പി.എം കെയർ ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഏട്ടു കുട്ടികൾക്കായി ആകെ 67,35,270 രൂപ അനുവദിച്ചു. കളക്ടർ ഡോ. രേണുരാജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ള്യു.സി. ചെയർപേഴ്സൺ അഡ്വ. ജലജ ചന്ദ്രൻ, പോസ്റ്റൽ സൂപ്രണ്ട് സ്മിത സാഗർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ, ജില്ല ഇൻഫർമാറ്റിക്സ് ഓഫീസർ അജി ജേക്കബ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |