.
ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിൽ നിർമ്മിച്ച കയർപിരി ഷെഡുകളുടെ നിർമ്മാണോദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ, പി.എസ്.ശ്രീലത,കെ.കമലമ്മ, ജ്യോതി മോൾ,സി.കെ.പുഷ്പാംഗദൻ, കെ.എസ്.സുരേഷ്, ജോളി അജിതൻ, ഫെയ്സി വി.ഏറനാട്,പി.ഗീതാകുമാരി, എം.ടി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. കയർ പിരി ഷെഡുകളിലേയ്ക്ക് ആവശ്യമായ ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ വാങ്ങി നൽകുന്നതിനും പ്രത്യക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |