കൊല്ലം: സ്ഥിരമായി മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമയെയും മോഷ്ടാവിനെയും കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. അഷ്ടമുടി, കണ്ണാടിമുക്ക്, ഉത്രാടം വീട്ടിൽ ചുടലമുത്തു (20), തൃക്കരുവ, കാഞ്ഞാവെളി, തെക്കേചേരി, എം.കെ മൻസിലിൽ അബ്ദുൾ റഷീദ് (33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. വാഹന ഉടമയുടെ പരാതിയിൽ ചുടലമുത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. മോഷ്ടിച്ച വണ്ടികൾ ആക്രിക്കടയിൽ പൊളിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |