ലണ്ടൻ: ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീൻ ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി. 2017ലെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും.
ദക്ഷിണ ആഫ്രിക്കയുടെ മരിസാൻ കാപ്-ഡ്വെയ്ൻ വാൻ നീകെർക്ക്, ന്യൂസിലന്‍ഡിന്റെ അമി സാറ്റർത്ത്വെയ്റ്റ്- ലിയ തഹുഹു തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ സ്വവർഗ ദമ്പതികളുടെ പട്ടികയിലെത്തിയിരിക്കുകയാണ് ഇതോടെ ബ്രണ്ടും സ്കീവറും.
ഇരുവരും അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. 2019 ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. 2020 സെപ്റ്റംബറിൽ വിവഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |