കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മസ്ദുർ സംഘിന്റ ഭാരവാഹികൾക്കുള്ള യാത്രഅയപ്പ് സമ്മേളനം ആര്യവൈദ്യശാല മോഡേൺ മെഡിസിൻ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ: ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എൽ. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല സീനിയർ മേനേജർ പി.പി. രാജൻ, ആര്യവൈദ്യശാല എച്ച്.ആർ മേനേജർ എൻ. മനോജ്, ബി.ജെ.പി കോട്ടക്കൽ ഏരിയാ പ്രസിഡന്റ് പ്രദീപ് കുമാർ, കൃഷ്ണകുമാർ, ജനാർദ്ദനൻ ,
ശിവദാസൻ, അനിൽകുമാർ, ലീല എന്നിവർ സംസാരിച്ചു. ആര്യവൈദ്യശാല മസ്ദൂർ സംഘം ജനറൽ സെക്രട്ടറി കെ.പി മുരളീധരൻ സ്വാഗതവും, ടി.വി. ഹരീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |