തിരുവനന്തപുരം: ഭിന്നേശേഷിക്കാരായ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹസാന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് 50 വിദ്യാർത്ഥികൾക്ക് പഠനോപകരണം,മെഡിക്കൽ കിറ്റ്,വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു.സാൽവേഷൻ ആർമി സ്കൂളിൽ നടന്ന ചടങ്ങ് വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.ജയാഡാളി ഉദ്ഘാടനം ചെയ്തു.നിംസ് ആശുപത്രി എം.ഡി. ഡോ.എം.എസ്.ഫൈസൽഖാൻ,ട്രസ്റ്റ് പ്രസിഡന്റ് സിന്ധുവർമ്മ,ട്രസ്റ്റ് സെക്രട്ടറി ഷീജ,റാണി മോഹൻദാസ്,മറിയാ ഉമ്മൻ, വിനയചന്ദ്രൻ നായർ,ജിമ്മി മാനുവൽ,സംഗീതാ ജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |