പാലക്കാട്: സി.ഐ.ടി.യുവിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വർഗ്ഗീയതയ്ക്കെതിരെ ഞങ്ങൾ തൊഴിലാളികൾ മനുഷ്യപക്ഷത്ത് എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി യു പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തൊഴിലാളികളുടെ പ്രകടനം ഒലവക്കോട് ജംഗ്ഷനിൽ സമാപിച്ചു. തൊഴിലാളി സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഡിവിഷൻ പ്രസിഡന്റ് പി.ജി.രാംദാസ് അദ്ധ്യഷത വഹിച്ചു. ഓൾ ഇന്ത്യാ ലോഴേയ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി.പ്രമോദ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി മഹേഷ്, ഓട്ടോ-ടാക്സി-ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ഡിവിഷൻ സെക്രട്ടറി അബ്ദുൾ ഷുക്കൂർ, വി.രാധാകൃഷ്ണൻ, കെ.ലീലാധരൻ, ബി.വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |