ആലുവ: സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ജൂനിയർ നടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ഒളിവിൽപ്പോയ സാങ്കേതിക പ്രവർത്തകൻ പൊലീസ് പിടിയിൽ. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദിനെയാണ് (30) ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
പട്ടികവിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. പ്രതി സിനിമയിൽ സാങ്കേതിക പ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് യുവതിയുമായി പരിചയത്തിലായത്. 35 വയസുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം കബളിപ്പിക്കുകയായിരുന്നു. യുവതി പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി. സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |