കാഞ്ഞിരപ്പള്ളി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യമേള മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഏക ആരോഗ്യത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, സാജൻ കുന്നത്ത്, ജെസി ഷാജി, പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, കെ.രാജേഷ്, ഡോ.വിദ്യാധരൻ, ഡോ.അജയ് മോഹൻ, തങ്കമ്മ ജോർജുകുട്ടി, ജയിംസ് പി.സൈമൺ തുടങ്ങിയവർ സംസാരിച്ചു. മേളയ്ക്ക് തുടക്കം കുറിച്ച് പാറത്തോട് ജംഗ്ഷനിൽ നിന്ന് വർണ്ണാഭമായ റാലിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |