ആമീർ ഖാൻ നായകനായി എത്തുന്ന ലാൽ സിംഗ് ഛന്ദയുടെ ട്രെയിലർ റിലീസ് ചെയ്തു. ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ലാംപിന്റെ റീമേക്കാണിത്. ഇരുപതുകാരനായും നാല്പതുകാരനായും ആമിർ എത്തുന്നു. ബോക്സോഫീസിൽ ലാൽ സിംഗ് ഛന്ദ റെക്കോർഡ് സൃഷിടിക്കുമെന്നാണ് വിലയിരുത്തൽ.കരീന കപൂർ, മോനസിംഗ്, നാഗചൈതന്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അദ്വൈത് ചന്ദ്രനാണ് സംവിധാനം.നടൻ അതുൽ കുൽക്കർണിയാണ് ഹിന്ദി തിരക്കഥയിലേക്ക് പകർത്തിയിരിക്കുന്നത്. ഛായാഗ്രഹണം സേതു. ആഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |