നിവിൻപോളിയുടെ തുറമുഖം, ടൊവിനോ തോമസിന്റെ ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ ജൂൺ 10ന് റിലീസ് ചെയ്യും. ജൂൺ 3ന് റിലീസ് ചെയ്യാനിരുന്ന തുറമുഖം പത്തിലേക്ക് നീട്ടുകയായിരുന്നു. രാജീവ് രവി സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന തുറമുഖത്തിൽ ജോജു ജോർജ്, ഇന്ദ്രജിത്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ. രചന: ഗോപൻ ചിദംബരം. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഡിയർ ഫ്രണ്ടിൽ ദർശന രാജേന്ദ്രൻ, അർജുൻലാൽ, ബേസിൽ ജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ. അഞ്ചു സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്നാണ് രചന. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |