SignIn
Kerala Kaumudi Online
Saturday, 20 April 2024 7.51 AM IST

ജിയോ ബേബി ചിത്രം ശ്രീധന്യ കേറ്ററിംഗ് സർവീസ്

കേന്ദ്രകഥാപാത്രങ്ങളായി പ്രശാന്ത് മുരളി, മൂർ, ജിലു ജോസഫ്

jijo

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന ശ്രീധന്യ കേറ്റററിംഗ് സർവീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജാൻ. എ. മന്നിലൂടെ ശ്രദ്ധേയരായ പ്രശാന്ത് മുരളി, ജിലു ജോസഫ്,കളയിലൂടെ ശ്രദ്ധേയനായ മൂർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാന്റം പ്രവീൺ, കുമാർ( കുരുതി) എന്നിവരോടൊപ്പം സംവിധായകൻ ജിയോ ബേബിയും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സാമൂഹ്യ വിഷയം ഹ്യുമർ മേമ്പൊടിയിൽ പറയുന്നതാണ് പ്രമേയം. ഈരാറ്റുപേട്ടയ്ക്കു സമീപം തലനാട് ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് സാലു കെ. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ബേസിൽ സി.ജെ, മാത്യു പുളിക്കൽ. എഡിറ്റർ ഫ്രാൻസിസ് ലൂയിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ. ജോസഫ്, നിഥിൻ പണിക്കർ. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസും സിമെട്രി സിനിമാസും ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JIYO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.