കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രം റിലീസിന് മുൻപ് 200 കോടി ക്ളബിൽ. സാറ്റ്ലൈറ്റിലും ഒ.ടി.ടിയിലുമായി വ്യത്യസ്ത ഭാഷകളിൽ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, ഗായത്രി ശങ്കർ, അർജുൻ ദാസ്, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, ഹരീഷ് പേരടി ഉൾപ്പെടെ വലിയ താരനിര അണിനിരക്കുന്നുണ്ട്. സൂര്യ അതിഥി വേഷത്തിൽ എത്തുന്നു. ജൂൺ 3നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും റിലീസ് ചെയ്യുക. റിയ ഷിബുവിന്റെ എച്ച്. ആർ പിക് ചേഴ്സാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.പി.ആർ.ഒ: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |