ഗോപി സുന്ദറിന്റെ ചിത്രവും കുറിപ്പും ശ്രദ്ധേയമാവുന്നു
ഗായിക അമൃത സുരേഷിനൊപ്പം സംഗീത സംവിധായകൻ ഗോപി സുന്ദർ പുതിയ ചിത്രം പങ്കുവച്ചു. ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു പണിയുമില്ലാത്തവർക്ക് ഞങ്ങൾ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു. ഗോപിസുന്ദർ കുറിച്ചു. മറ്റുള്ളവരെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെപ്പറ്റിയാണ് ഗോപിസുന്ദറുടെ പരാമർശം. അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കഴിഞ്ഞ ദിവസം ഗോപിസുന്ദർ പ്രണയം പങ്കുവയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുവർക്കും ആശംസകളേകിയും വിമർശിച്ചിട്ടും ഒട്ടനവധി പേർ രംഗത്തുവന്നിരുന്നു. ഗായിക അഭയഹിരൺമയിയായിരുന്നു ഗോപിസുന്ദറിന്റെ മുൻ ജീവിതപങ്കാളി. അഭയയുടെ ഇൻസ്റ്റഗ്രാം പേജിലും ചിലർ മോശം കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ മകൾ പാപ്പുവിനും ഗോപിസുന്ദറിനുമൊപ്പം അമൃതയുടെ ചിത്രവും ആരാധകർ ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |