SignIn
Kerala Kaumudi Online
Thursday, 25 April 2024 10.26 PM IST

കു​രു​ന്നു​ക​ൾ​ക്ക് മോ​ഹ​ൻ​ലാലിന്റെ ​ആ​ശം​സ

mohanlal

ഇന്ന് സ്കൂളിലെത്തുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ എന്ന അഭിസംബോധനയോടെയാണ് താരത്തിന്റെ വീഡിയോ ആശംസ. പുതിയൊരു അദ്ധ്യയന വർഷം ആരംഭിക്കുകയാണ്. പുത്തനുടുപ്പും പുതിയ പുസ്തകങ്ങളും കളിസ്ഥലവുമൊക്കെ നമുക്ക് കിട്ടുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഒരു മഹാമാരിയുടെ പിടിയിലായിരുന്നു ലോകം. അതുകൊണ്ട് സാധാരണ രീതിയിൽ സ്കൂളിൽ വരാനോ അദ്ധ്യാപകരെ കണ്ട് ക്ളാസിലിരിക്കാനോ ചിരിച്ചുല്ലസിക്കാനോ പറ്റിയില്ല. എന്തൊരു സങ്കടമായിരുന്നല്ലേ. അപ്പോഴും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ഓൺലൈനിലൂടെയും ഡിജിറ്റൽ ക്ളാസുകളിലൂടെയുമൊക്കെ പാഠങ്ങൾ പകർന്നു നൽകി. അതുകൊണ്ട് ഒരാളുടെയും പഠനം മുടങ്ങിയില്ല. ഇത്തവണ കൊവിഡ് രോഗം ഏറക്കുറെ ശമിച്ചിരിക്കുന്നു. അതുകൊണ്ട് ക്ളാസുകൾ എല്ലായിടത്തും സാധാരണ നിലയിൽ നടക്കും. എല്ലായിടത്തും സ്മാർട്ട് ക്ളാസ് മുറികളുണ്ട്. ആനിമേഷൻ ചിത്രങ്ങളും ഒക്കെ ഉപയോഗിച്ചായിരിക്കും അദ്ധ്യാപകർ ക്ളാസെടുക്കുക. പഠനത്തിനൊപ്പം കലാപ്രവർത്തനത്തിലും കായിക വിനോദങ്ങളിലും ഏർപ്പെടണമെന്നും മോഹൻലാൽ ആശംസാ വീഡിയോയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.