lസ്കൂളും പരിസരവും, ക്ളാസ് മുറികൾ, ടോയ്ലെറ്റുകൾ, കുട്ടികൾ പെരുമാറുന്ന മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴക്കാല പൂർവ ശുചീകരണം നടത്തണം.
l കുടിവെള്ള ടാങ്കുകൾ, കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസുകൾ എന്നിവ അണുവിമുക്തമാക്കണം.
l വിദ്യാലയങ്ങൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് സൈൻബോർഡുകളും സ്ഥാപിക്കണം.
l സ്കൂൾ ബസിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവയിൽ മോട്ടോർവാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം.
lക്ലാസുകൾ തുടങ്ങിയ ശേഷം കുട്ടികൾ നിശ്ചിത സമയം കഴിഞ്ഞും എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കണം. വീട്ടിൽ നിന്ന് കുട്ടി സ്കൂളിലേക്ക് പുറപ്പെട്ടെന്ന് ബോദ്ധ്യപ്പെട്ടാൽ പൊലീസിനെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |