SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.51 PM IST

പുകയില വിരുദ്ധദിനം ആചരിച്ചു

pukayila
pukayila

കോഴിക്കോട്: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ പുകയില വിമുക്ത കൗൺസലിംഗ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'പുകയില പരിസ്ഥിതിക്ക് ഭീഷണി' എന്ന സന്ദേശവുമായാണ് ഈ വർഷം ദിനാചരണം നടത്തിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.ജയപാലൻ ഉദ്ഘാടനം ചെയ്തു.

പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുമായി സംയോജിച്ച് വെബിനാറുകളും, ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനും പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണം നടത്താനും ഇതിൽ നിന്നും വിമുക്തരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള സൗജന്യ കൗൺസലിംഗ് സേവനം നൽകുന്നതിനുമായി 2014 മുതൽ കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ പുകയില വിമുക്ത കൗൺസലിംഗ് കേന്ദ്രം പ്രവർത്തിച്ചുവരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി ഗവ.നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരുടെ റാലി നടത്തുകയും ചെയ്തു. ഗവ. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു അദ്ധ്യക്ഷനായി. കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. കെ. അബ്ദുൾ കരീം മുഖ്യപ്രഭാഷണം നടത്തി. ജനറൽ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.ശ്രീജിത്ത് സ്വാഗതവും എൻ.ടി.സി.പി സൈക്കോളജിസ്റ്റ് കെ. അശ്വതി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.