അഹമ്മദാബാദ്: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 15 വർഷങ്ങൾ ആഘോഷിക്കാനായി ഇത്തവണത്തെ ഫൈനലിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുറത്തിറക്കിയ ജഴ്സിക്ക് ഗിന്നസ് റെക്കാഡ്. ലോകത്തിലെ ഏറ്റവും വലിയ ജഴ്സി പുറത്തിറക്കിയതിനാണ് ഗിന്നസ് റെക്കാഡ് ബി.സി.സി.ഐക്ക് ലഭിച്ചത്.
ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ജഴ്സി പുറത്തിറക്കിയത്. ഏകദേശം ഗ്രൗണ്ടിന്റെ അത്രത്തോളം വലിപ്പമുള്ള ജഴ്സി ആരാധകരെയും അമ്പരപ്പിച്ചിരുന്നു.
ഗിന്നസ് പ്രതിനിധികളിൽ നിന്ന് റെക്കാഡ് സർട്ടിഫിക്കറ്റ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐ.പി.എൽ. ചെയർമാൻ ബ്രിജേഷ് പട്ടേലും ചേർന്ന് ഏറ്റുവാങ്ങി.
ഐ.പി.എൽ. 15 വർഷമായതിന്റെ ഭാഗമായാണ് ജഴ്സി അണിയിച്ചൊരുക്കിയത്. ജഴ്സിയിൽ എല്ലാ ഐ.പി.എൽ. ടീമുകളുടെയും ലോഗോ പതിപ്പിച്ചിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |