SignIn
Kerala Kaumudi Online
Thursday, 25 April 2024 2.28 PM IST

വിരമിച്ചത് 11,000 പേർ : പകരം നിയമനം വൈകും

p

തിരുവനന്തപുരം: സർക്കാർ സർവീസിൽ പതിനൊന്നായിരത്തിലേറെ റിട്ടയർമെന്റ് ഒഴിവുകൾ ഉണ്ടായിട്ടും, പകുതിയോളം ഒഴിവുകളിലും നിയമനം വൈകും.

. ഉന്നത തസ്തികകളിലടക്കമുള്ള ഒഴിവുകളിലേക്ക് പ്രൊമോഷൻ നൽകി തസ്തിക നികത്തുമ്പോൾ, എൻട്രി കേഡറിലാണ് ഒഴിവുകൾ ഉണ്ടാകുക. എന്നാൽ, എൽ.ഡി.സി, എൽ.ജി.എസ് , സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് അടക്കമുള്ള തസ്തികകളിലേക്ക് റാ ങ്ക് ലിസ്റ്റുകൾ നിലവില്ല.എൽ.ഡി.സി, എൽ.ജി.എസ് റാങ്ക് ലിസ്റ്റുകൾ ഇക്കഴിഞ്ഞ ആഗസ്റ്റിൽ കാലാവധി തീർന്നു . പുതിയ ലിസ്റ്റിനായുള്ള സാദ്ധ്യത പട്ടിക പ്രസിദ്ധീകരിച്ചിട്ടേയുള്ളൂ.

ബിരുദ തല തസ്തികകളിലേക്കുള്ള മുഖ്യപരീക്ഷ നവംബറിൽ നടന്നെങ്കിലും സാദ്ധ്യതാ പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല.സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പി.എസ്.സി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ, എക്സൈസ് ഇൻസ്‌പെക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് മുഖ്യ പരീക്ഷ നടത്തണം .സിവിൽ പൊലീസ് അടക്കമുള്ള യൂണിഫോം തസ്തികകളിലും റാങ്ക് ലിസ്റ്റ് നിലവിലില്ല.

തസ്തികകൾ

കുറയ്ക്കുന്നു

സർക്കാർ വകുപ്പുകളിലെ അധികമുള്ള തസ്തികകൾ കണ്ടെത്താൻ സമിതികൾ രൂപീകരിച്ചതോടെ നിലവിലുള്ള തസ്തികളുടെ എണ്ണം കുറയും. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ ശുപാർശ പ്രകാരം സെക്രട്ടറിയേറ്റിൽ അധികമെന്ന് കണ്ടെത്തിയ തസ്തികകൾ പുനഃക്രമീകരിച്ചിരുന്നു.

റാങ്ക് ലിസ്റ്റിലും

എണ്ണം കുറയ്‌ക്കും

റിപ്പോർട്ട് ചെയ്ത ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്ര് മതിയെന്നാണ് പി.എസ്.സിയുടെ തീരുമാനം. ഇതനുസരിച്ച് ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന എൽ.ഡി.സി, എൽ.ജി.എസ് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ എണ്ണം കുറയ്ക്കുകയാണ്. കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളതിന്റെ മൂന്നിലൊന്ന് ഉദ്യോഗാർത്ഥികളെ മാത്രമാണ് ഇപ്പോഴത്തെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയത്.14 ജില്ലകളിലായി 16,618 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തവണ ഇത് 42,285 ആയിരുന്നു.എൽ.ഡി.ക്ലർക്കിന്റെ ഇത്തവണത്തെ ലിസ്റ്റിൽ 23,693 പേരെയാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ സാദ്ധ്യതാ പട്ടികയിൽ 36,783 പേരാണ് ഉണ്ടായിരുന്നത്. .

റിപ്പോർട്ട് ചെയ്ത ഒഴിവുകൾ

(മേയ് 20 വരെ )

(ജില്ല ,എൽ.ഡി.സി ,എൽ.ജി.എസ് , അസി.സെയിൽസ്മാൻ, ഹെൽത്ത് ഫീൽഡ് വർക്കർ)

തിരുവനന്തപുരം---105 ----111 ------111 ----10
കൊല്ലം ----77 ----50 -----17 -----1
പത്തനംതിട്ട ----81 ----61 -----7 -----1
ആലപ്പുഴ ---36 ----55 ----42 -----0
കോട്ടയം -----40 -----50 -----0 ----0
ഇടുക്കി ----46 ----49 ----11 ----0
എറണാകുളം ----116 ----97 -----34 ----1
തൃശൂർ ------95 -----80 -----19 ----6
പാലക്കാട്--- 81 -----62 ---27 ----2
മലപ്പുറം -----103 ----70 -----29 ----3
കോഴിക്കോട് ----67 ---87 ---50 ---3
വയനാട് --22 ---19 ----20 ---3
കണ്ണൂർ ---100 ----78 ---22 ---5
കാസർകോട് ----47 ---27 ---11 ---4

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RETIREMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.