SignIn
Kerala Kaumudi Online
Thursday, 25 April 2024 3.20 PM IST

പൊതുവിദ്യാലയ പ്രവേശനോത്സവം: കളറാകും

school
അവധിക്കാലത്തിനു ശേഷം സ്കൂളുകൾ തുറക്കുകയാണ്.. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തിരക്കിലാണ് അധ്യാപകർ.. കണ്ണൂർ എസ് എൻ പാർക്ക്‌ റോഡിലെ ദേവതാർക്കണ്ടി ഗവണ്മെന്റ് യു പി സ്കൂളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ - ശരത് ചന്ദ്രൻ

കണ്ണൂർ: പ്രവേശനോത്സവം വർണാഭമാക്കാൻ ഒരുങ്ങി ജില്ലയിലെ പൊതുവിദ്യാലയങ്ങൾ . ആഹ്ലാദാന്തരീക്ഷത്തിൽ കുട്ടികളെ വരവേൽക്കാൻ വൈവിദ്ധ്യമാർന്ന ഒരുക്കത്തിലായിരുന്നു സ്കൂളുകൾ. കലാ,സാംസ്‌കാരിക ,സാഹിത്യ രംഗത്തെ പ്രതിഭകൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ വിവിധ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തിൽ പങ്കാളികളാകും. ജില്ല, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂൾ തലത്തിൽ പ്രവേശനോത്സവം നടക്കും.
ജില്ലാ പ്രവേശനോത്സവം അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കഥാകൃത്ത് ടി .പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എ മാരായ കെ .കെ ശൈലജ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക യു.പി സ്‌കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി മുണ്ടേരി സെൻട്രൽ യു.പിയിലും ടി.ഐ മധുസൂദനൻ ചെറുപുഴ ജെ.എം.യു.പി സ്‌കൂളിലും കെ.പി മോഹനൻ കൂത്തുപറമ്പ് യു.പി സ്‌കൂളിലും പാനൂർ ഏലങ്കോട് എൽ.പി സ്‌കൂളിലും സണ്ണി ജോസഫ് ഇരിട്ടി പേരട്ട യു.പി സ്‌കൂളിലും എം.വിജിൻ ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കൻഡറിയിലും ഉദ്ഘാടനം നിർവഹിക്കും.

ഒ.ചന്തുമേനോൻ വലിയ മാടാവിൽ യു.പി യിൽ തലശ്ശേരി നഗരസഭ ചെയർപേഴ്‌സൻ ജമുനാറാണി, ചുഴലി ഗവ. ഹയർ സെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, അക്കിപറമ്പ് യു.പി സ്‌കൂളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, ബാവോഡ് ഈസ്റ്റ് യു.പിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു,പുല്ല്യോട് ഗവ.എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, ചൊക്ലി ചോതാവൂർ ഗവ.ഹയർ സെക്കൻഡറിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി എന്നിവർ ഉപജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.