തിരുവനന്തപുരം: കേരളസർവകലാശാല ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.ടെക്, മേയ് 2022 (2013 സ്കീം) (സപ്ലിമെന്ററി (2013 സ്കീം)/സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികൾ) (2008 & 2013 സ്കീം) ആൻഡ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2017 അഡ്മിഷൻ വരെ) പരീക്ഷകൾ ജൂൺ 8 മുതൽ.
ജൂൺ 6 ന് തുടങ്ങുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി) (റെഗുലർ - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഇഗ്നോയിൽ വിവിധ കോഴ്സുകൾ
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജൂലായ് സെഷനിലേക്ക് ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് https://ignouadmission.samarth.edu.in/ വെബ്സൈറ്റിൽ ജൂലായ് 31വരെ അപേക്ഷിക്കാം. റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യുക്കേഷൻ, ആന്ത്റപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്രിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയവയാണ് കോഴ്സുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |